Zume സ്വകാര്യതാ നിലപാട്


വ്യക്തിപരമായ വിവരങ്ങൾ (PII) ഓൺലൈനിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആശങ്കയുള്ളവർക്കു മികച്ച സേവനം നൽകുന്നതിനുവേണ്ടിയാണ് ഈ നിലപാട്.ഇത് അമേരിക്കൻ സ്വകാര്യതാനിയമമനുസരിച്ചുള്ളതാണ്. അംഗങ്ങളെ തിരിച്ചറിയാനും അവരുമായി ബന്ധപ്പെടാനും ഒരു വ്യക്തിയെ കേന്ദ്രീകരിക്കാനും തിരിച്ചറിയാനുമാണിത് ഉപയോഗിക്കുന്നത്. ഞങ്ങളുടെ പ്രൈവസി പോളിസി, ശ്രദ്ധിച്ചു വായിക്കുക. വെബ്സൈറ്റിലെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ശേഖരിക്കുന്നുവെന്നും ഉപയോഗിക്കുന്നുവെന്നും സൂക്ഷിക്കുന്നുവെന്നും നിങ്ങൾക്കു വ്യക്തമായി മനസ്സിലാകും.

എന്തെല്ലാം അനുവാദങ്ങളാണു സോഷ്യൽ സൈൻ / ലോഗിൻ ആവശ്യപ്പെടുന്നത്?

  • പബ്ലിക് പ്രൊഫൈൽ. ചില യൂസേഴ്‌സ് ഡാറ്റ (ഐഡി, പേര്, ഫോട്ടോ, സ്ത്രീ / പുരുഷൻ, സ്ഥലം എന്നിവ) ഇതിലടങ്ങിയിട്ടുണ്ട്.
  • ഇ മെയ്ൽ വിലാസം.

ഞങ്ങളുടെ വെബ് സൈറ്റിലൂടെ എന്തെല്ലാം വിവരങ്ങളാണു ഞങ്ങൾ ശേഖരിക്കുന്നത്?

  • അടിസ്ഥാന സോഷ്യൽ പ്രൊഫൈലിൽ (ഉപയോഗിച്ചിട്ടുണ്ടെങ്കിൽ) ഉള്ള വിവരങ്ങളും ഇ മെയ്ലും.
  • സെഷൻ, കോഴ്സ് പ്രവർത്തനം.
  • ഏതു രാജ്യത്താണ് നമ്മുടെ പരിശീലനപരിപാടി ഉപയോഗിക്കുന്നത് എന്നറിയാനുള്ള സംവിധാനം (general location telemetry) ഉപയോഗിക്കുന്നു.

എപ്പോഴാണു നാം വിവരങ്ങൾ ശേഖരിക്കുന്നത്?

  • ലോഗിനിൽ (at login) വിവരങ്ങൾ ശേഖരിക്കുന്നു.
  • പരിശീലന പദ്ധതിയിലൂടെ നിങ്ങളുടെ പുരോഗതിയും ഞങ്ങൾ നോക്കുന്നുണ്ട് (tracking).

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു?

  • നിങ്ങളുടെ ഇമെയ്ൽ അഡ്രസ്സ് അടിസ്ഥാനമാക്കി, Zume സമ്പ്രദായത്തിൽ (system) ഒരു യൂസർ അക്കൗണ്ട് ഉണ്ടാക്കുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
  • പാസ് വേഡ്, റീസെറ്റ് അഭ്യർത്ഥനകൾ, മറ്റുള്ള അറിയിപ്പുകൾ (notifications) എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ഇ മെയ്ൽ ചെയ്യും.
  • പരിശീലനത്തിലെ നിങ്ങളുടെ പുരോഗതിയനുസരിച്ച് ഇടയ്ക്കിടെ നിങ്ങളെ ഓർമ്മിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഇ മെയ്ലുകൾ ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കുന്നതാണ്.

നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഞങ്ങൾ സംരക്ഷിക്കുന്നതെങ്ങനെ?

ഓൺലൈനിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തു സൂക്ഷിക്കുന്നതു പോലെ തന്നെ ഓഫ് ലൈനിലും ചെയ്യുന്നു. റ്റീം അംഗങ്ങൾക്ക് എന്തെങ്കിലും പ്രത്യേകമായിട്ടുചെയ്യണമെങ്കിൽ മാത്രമേ ഇത് ആവശ്യമുള്ളൂ. ഉദാ. വെബ് അഡ്മിനിസ്ട്രേറ്റർ/ കസ്റ്റമർ സർവീസ്.അവർക്കു മാത്രമേ ഈ വിവരങ്ങൾ കൈകാര്യം ചെയ്യാനാവൂ.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സുരക്ഷിതമാണ്, വളരെക്കുറച്ചു പേർക്കേ അതു കൈകാര്യം ചെയ്യാൻ അനുമതിയുള്ളൂ. അവർ അതു സൂക്ഷിക്കും. കൂടാതെ, നിങ്ങൾ നൽകുന്ന വൈകാരികമായ വിവരങ്ങളെല്ലാം തന്നെ SSL സാങ്കേതിക വിദ്യ മൂലം സുരക്ഷിതമാക്കിയിട്ടുണ്ട്.

ഒരു ഉപയോക്താവ് (user) സബ്മിറ്റ് ചെയ്യുമ്പോൾ / അവരുടെ വിവരങ്ങൾ നോക്കുമ്പോൾ ,പല നിലയിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.


ഞങ്ങൾ "കുക്കികൾ"' (cookies) ഉപയോഗിക്കാറുണ്ടോ?

കുക്കികളുടെ ഏതെങ്കിലും തരത്തിലുള്ള ഉപയോഗം / മറ്റെന്തെങ്കിലും ട്രാക്കിങ് ഉപാധികൾ ഈ ആപ്ലിക്കേഷനിലൂടെയോ, ഇതിന്റെ ഉടമസ്ഥരുടെ തേ(ർ)ഡ് പാർട്ടി സേവനംമൂലമോ, മറ്റു നിലയിൽ പ്രസ്താവിക്കാതെ, ഉപയോക്താക്കളെ തിരിച്ചറിയാനും അവരുടെ മുൻഗണന (preference) ഓർക്കാനും പ്രയോജനപ്പെടുത്തുന്നത് ഉപയോക്താക്കൾ ആവശ്യപ്പെടുന്ന സേവനം നൽകുന്നതിനു മാത്രമായിരിക്കും.

വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചു: പേര്, ഇ മെയ്ൽ.


വിവരങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളിൽനിന്നുള്ള ഭാവിയിലെ ബന്ധം അവസാനിപ്പിക്കാം.ഇ മെയ്ലിലൂടെ താഴെപ്പയുന്ന കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും ചെയ്യാം:

ഞങ്ങളോടൊപ്പമുള്ള നിങ്ങളുടെ പ്രവർത്തനത്തിൽനിന്ന് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ.

  • നിങ്ങളെക്കുറിച്ചുള്ള (ഞങ്ങളുടെ പക്കലുള്ള) വിവരങ്ങൾക്കു മാറ്റം വരുത്തുന്നതിന് / മായ്ക്കുന്നതിന്.
  • നിങ്ങളെക്കുറിച്ചുള്ള എന്തു വിവരവും മായ്ക്കാൻ ഞങ്ങളോടാവശ്യപ്പെടാം.
  • നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതിൽ നിങ്ങൾക്കുള്ള എന്തു കരുതലും പറയാം.

പുതുക്കലുകൾ

കാലോചിതമായി ഞങ്ങളുടെ സ്വകാര്യതാ നിലപാടു മാറാം.എല്ലാ അപ്ഡേറ്റുകളും ഈ പേജിൽ പോസ്റ്റ് ചെയ്യും.



Zume പ്രോജക്റ്റിന്‍റെ ലക്ഷ്യങ്ങള്‍:

Zume എന്നതിന് പുളിപ്പ് (Yeast) എന്നാണു ഗ്രീക്കില്‍. മത്തായി 13:33 ല്‍, "സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അത് ഒരു സ്ത്രീ എടുത്ത് മൂന്നു പറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു" എന്ന് യേശു പറഞ്ഞു. സാധാരണക്കാര്‍ക്ക് സാധാരണമായ രീതികളില്‍, ദൈവരാജ്യത്തിനുവേണ്ടി അസാധാരണമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാമെന്ന് ഇതു കാണിക്കുന്നു. സാധാരണക്കാരായ ദൈവമക്കളെ, പെരുകി ഭൂമിയില്‍ നിറയുന്നതിന് ഒരുക്കുക, ബലപ്പെടുത്തുക എന്നതാണു Zume യുടെ ലക്ഷ്യം.

ശിഷ്യരാക്കുന്നതിന്‍റെയും ലളിതമായ സഭകള്‍ സ്ഥാപിക്കുന്നതിന്‍റെയും പെരുകുന്നതിന്‍റെയും പ്രക്രിയകളുടെയും പ്രയോഗങ്ങളുടെയും അടിത്തറയില്‍, പങ്കെടുക്കുന്നവരെ ഒരുക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വേദിയാണു Zume ഉപയോഗിക്കുന്നത്.

ഭാഷ


English English
العربية Arabic
العربية - الأردن Arabic (Jordanian)
العربية التونسية Arabic (Tunisian)
Armenian Armenian
Sign Language American Sign Language
বাংলা Bengali (India)
भोजपुरी Bhojpuri
Bosanski Bosnian
中文(繁體,香港) Cantonese (Traditional)
中文(简体) Chinese (Simplified)
中文(繁體) Chinese (Traditional)
Hrvatski Croatian
Français French
Deutsch German
ગુજરાતી Gujarati
Hausa Hausa
हिन्दी Hindi
Bahasa Indonesia Indonesian
Italiano Italian
ಕನ್ನಡ Kannada
한국어 Korean
کوردی Kurdish
ພາສາລາວ Lao
𑒧𑒻𑒟𑒱𑒪𑒲 Maithili
മലയാളം Malayalam
मराठी Marathi
नेपाली Nepali
ଓଡ଼ିଆ Oriya
فارسی Persian/Farsi
Polski Polish
Português Portuguese
ਪੰਜਾਬੀ Punjabi
Русский Russian
Română Romanian
Slovenščina Slovenian
Soomaali Somali
Español Spanish
Kiswahili Swahili
தமிழ் Tamil
తెలుగు Telugu
ไทย Thai
Türkçe Turkish
اردو Urdu
Tiếng Việt Vietnamese
Yorùbá Yoruba